ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഈ ജില്ലകളില്‍

single-img
18 July 2018

കൊച്ചി: കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, പുത്തന്‍വേലിക്കര, കുന്നുകര പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളുകള്‍ക്കുമാണ് അവധി.

ശക്തമായ മഴയും കടൽക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇതിനുപുറമേ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. എംജി സര്‍വ്വകലാശാല ഇന്ന്‌ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.