ലോകത്തെ ഏറ്റവും ധനികരായ സിനിമാ താരങ്ങള്‍ അക്ഷയ്കുമാറും സല്‍മാന്‍ഖാനും

single-img
18 July 2018

ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018ലെ ഏറ്റവും ധനികരായ താരങ്ങളുടെ ലിസ്റ്റില്‍ ഷാരൂഖാനെ കടത്തിവെട്ടിയാണ് അക്ഷയ്കുമാറും സല്‍മാന്‍ഖാനും ഇടംനേടിയത്. ലോകത്തെ 100 താരങ്ങളുടെ കണക്കെടുപ്പാണ് നടത്തിയത്.

അക്ഷയ്കുമാര്‍ 76 ആം സ്ഥാനത്താണ്. 40.5 മില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 82 ആം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ ആസ്തി 37.7 മില്ല്യണ്‍ ഡോളറാണ്. 2017-2018 വര്‍ഷത്തില്‍ താരങ്ങള്‍ നേടിയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.