Sports

ഗെയ്‌ലിന്റെ മാസ്മരിക ക്യാച്ചില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം: വീഡിയോ

കാനഡയില്‍ നടന്ന ഗ്ലോബല്‍ ടിട്വന്റി ലീഗിലെ വെസ്റ്റിന്‍ഡീസ് ബി ടീമും വാന്‍കോവര്‍ നൈറ്റ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിലാണ് ഗെയ്‌ലിന്റെ മാസ്മരിക ക്യാച്ച്. ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദിന്റെ പന്തില്‍ വെസ്റ്റിന്‍ഡീസ് ബി താരം കാവെം ഹോഡ്ജിന്റെ വിക്കറ്റാണ് ഗെയ്‌ലിന്റെ കയ്യിലൊതുങ്ങിയത്.

ഫവാദിന്റെ കുത്തിത്തിരിഞ്ഞ ബോള്‍ ഹോഡ്ജിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി ഫസ്റ്റ് സ്ലിപ്പിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗെയ്ല്‍ ഡൈവ് ചെയ്ത ഇടംകൈകൊണ്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് തട്ടിത്തെറിച്ചു. എന്നാല്‍ അത്ഭുതകരമായി തിരിഞ്ഞു വീഴുന്നതിനിടയില്‍ വലതുകൈ കൊണ്ട് ഗെയ്ല്‍ പന്ത് കൈപ്പിടിയിലൊതുക്കി.