സ്‌കൂള്‍ അവധി കിട്ടാന്‍ പുതിയ ‘അടവുമായി’ വിദ്യാര്‍ത്ഥികള്‍; കളക്ടറുടെ പേരില്‍ വ്യാജഫെയ്‌സ്ബുക്ക് പേജുണ്ടാക്കി അവധിപ്രഖ്യാപിച്ച് പ്രചരിപ്പിച്ചു

single-img
18 July 2018

എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

തെക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെയാണ് വിദ്യാര്‍ഥികള്‍ എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചത്. പലപ്പോഴും ഇവിടെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്.