സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് എന്റെ അച്ഛന്‍: ദുല്‍ഖര്‍ സല്‍മാന്‍

single-img
18 July 2018

സിനിമയിലെ കഥാപാത്രങ്ങളെ കണ്ട് എന്റെ അച്ഛനെ വിലയിരുത്തരുതെന്ന് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേതെന്നും എന്നെയും സഹോദരിയേയും വാപ്പച്ചി അങ്ങനെയാണ് വളര്‍ത്തിയതെന്നും ദുല്‍ഖര്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘പൊതുവേദികളില്‍ ഒരിക്കല്‍പോലും സ്ത്രീകള്‍ക്കെതിരെ അച്ഛന്‍ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് അച്ഛന്‍. അച്ഛനെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും.’ ദുല്‍ഖര്‍ പറഞ്ഞു .

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദുല്‍ഖര്‍.