പുതിയ മേക്കോവറില്‍ വിജയ്; അമേരിക്കയിലെ മേക്കപ്പ് വീഡിയോ വൈറല്‍

single-img
17 July 2018

തമിഴ്‌നടന്‍ വിജയ് സേതുപതി പുതിയ മേക്കോവറിലാണ്. സീതാകാത്തി എന്ന ചിത്രത്തിനായി 80 കാരനായാണ് നടന്റെ രൂപമാറ്റം. യുവനടന്റെ പുതിയ വേഷപ്പകര്‍ച്ചയാണ് തമിഴ്‌സിനിമാലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ബാലാജി തരണീധരനാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്.

മേക്കപ്പിനായി വിജയ് സേതുപതിയും ബാലാജിയും കഴിഞ്ഞമാസമാണ് അമേരിക്കയില്‍ പോയത്. അമേരിക്കയിലെ മേക്കപ്പ് വീഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റായി കൊണ്ടിരിക്കുന്നു. കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നീ ഓസ്‌കാര്‍ ജേതാക്കളാണ് മേക്കപ്പ് ഇടുന്നത്.