തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് പട്ടാപ്പകല്‍ 37 ലക്ഷം അടിച്ചുമാറ്റി; കള്ളന്മാര്‍ പിടിയില്‍

single-img
17 July 2018

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രവേശന ഫീസ് ഇനത്തില്‍ ലഭിച്ച 37 ലക്ഷം രൂപ പ്രിന്‍സിപ്പലിന്റെ മുറിയിലെ ക്യാഷ് ചെസ്റ്റില്‍ നിന്നു രണ്ടു ദിവസം മുന്‍പാണു കാണാതായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഓഫീസ് മുറിയിലേക്കു കയറിപ്പോകുന്നതു മാത്രമാണ് ദൃശ്യത്തില്‍ കണ്ടത്.

ഇതില്‍ മുഖം വ്യക്തമായതുമില്ല. ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ കാഷ്യര്‍ റിജോ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയത് താനാണെന്ന് റിജോ സമ്മതിച്ചു. സംഭവത്തില്‍ റിജോയുടെ ഇരട്ട സഹോദരന്മാരായ ലിജോ, സിജോ എന്നിവരും പിടിയിലായിട്ടുണ്ട്.

പെരിമ്പിള്ളിയില്‍ ചെരിപ്പുകട നടത്തുകയാണ് ഈ ഇരട്ട സഹോദരന്മാര്‍. മോഷ്ടിച്ച പണം ലാലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. സ്ഥാപനമുടമയുടെ വീട്ടില്‍ നിന്ന് 24 ലക്ഷം കണ്ടെടുത്തു. ബാക്കി തുക റിജോയുടെ ഭാര്യവീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായാണു വിവരം.