കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

single-img
17 July 2018

കോഴിക്കോട് പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്രവര്‍ത്തകനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അരീക്കുളത്ത് സിപിഎം–എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചു.