നൊവാക് ജോക്കോവിച്ചിന്റെ ഡാന്‍സിംഗ് വീഡിയോ വൈറല്‍

single-img
17 July 2018

വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ കിരീടം നേടിയ സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചും വനിതാ സിംഗിള്‍സ് കിരീടം നേടിയ ജര്‍മ്മന്‍ താരം ആഞ്ചലിക് കെര്‍ബറും ഒരുമിച്ച് വേദിയില്‍ ഡാന്‍സ് ചെയ്തു. വിംബിള്‍ഡണ്‍ ചാമ്പ്യന്‍മാര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിലെ വേദിയിലാണ് ഇരുവരും നൃത്തച്ചുവടുകള്‍ വച്ചത്.

വിംബിള്‍ഡണിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫൈനലില്‍ സെറീന വില്ല്യംസിനെ പരാജയപ്പെടുത്തിയാണ് ആഞ്ചെലിക് കെര്‍ബര്‍ കിരീടനേട്ടം സ്വന്തമാക്കിയത്. കെര്‍ബറിന്റെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്. ജോക്കോവിച്ചിന്റെ നാലാം വിംബിള്‍ഡണ്‍ കിരീടവും 13 ആം ഗ്രാന്റ്സ്ലാം കിരീടവുമാണിത്.