ഇത്തരം കമന്റുകള്‍ എന്നെ ഒരിക്കലും തളര്‍ത്തില്ല: നീരാളിയുടെ നിര്‍മ്മാതാവ്

single-img
17 July 2018

മോഹന്‍ലാലിന്റെ നീരാളി സിനിമയ്‌ക്കെതിരെ വ്യാപകമായാണ് മോശം കമന്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്. ഇതിനെതിരെ സിനിമയുടെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ഒരു പണിയുമില്ലാത്ത തെരുവ് പട്ടികളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്.

എന്റെ സിനിമകള്‍ സംസ്ഥാന പുരസ്‌കാരവും ദേശീയ അംഗീകാരവും നേടിയിട്ടുണ്ട്. അതിലുള്ള അസൂയയാണ് ഇതിന് പിന്നില്‍ ‘ സന്തോഷ് ടി കുരുവിള പറഞ്ഞു. ഐപിസി കേരളാ സ്റ്റേറ്റ് ട്രഷററുടെ മകന്റെ സിനിമ വിജയിപ്പിക്കണമെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇതിനെതിരെയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്. ‘ഞാന്‍ മതപരമായ സംഘടനയുടെ ഭാഗമല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്’ സന്തോഷ് പറയുന്നു