National

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കി; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ മദ്യപിക്കാന്‍ വിളിച്ച് വരുത്തി യുവാവ് കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ സെര്‍ലിങാപള്ളിയിലാണ് സംഭവം. ഒരുമാസം മുമ്പാണ് ടാക്‌സി ഡ്രൈവറായ ഇയാളുടെ അമ്മയുടെ കുളിമുറിയില്‍ സുഹൃത്ത് ഒളിഞ്ഞ് നോക്കിയത്.

അന്ന് സംഭവം ശ്രദ്ധയില്‍ പെട്ടെങ്കിലും സുഹൃത്തിനോട് ഒന്നും പറയാതെ പോയ യുവാവ് പക വീട്ടാന്‍ അവസരം കാത്ത് നില്‍ക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. മദ്യപിക്കാനായി സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു കൊലപാതകം.

കുത്തിവീഴ്ത്തിയ ശേഷം സുഹൃത്തിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ സഹോദരനെ വിളിച്ച് വിവരം പറഞ്ഞ ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. സുഹൃത്തിന്റെ സഹോദരന്‍ സംഭവ സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.