യുഎഇയിലേക്കുള്ള സഞ്ചാരികളുടെ യാത്രാ ചെലവ് കുറയും; 18 വയസിനു താഴെയുള്ളവര്‍ക്ക് വിസ സൗജന്യമാക്കി

single-img
16 July 2018

രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് വിസാ ഫീസ് നല്‍കേണ്ട. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് എല്ലാ വര്‍ഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോല്‍സാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് യുഎഇ. അതേസമയം, യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമാണെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വീസാ ഫീസ് ഇളവ് നല്‍കിയിരുന്നു. രണ്ടു തീരുമാനങ്ങളും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.