പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരിക്ക്: വീഡിയോ

single-img
16 July 2018


>

 

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് വീണത്.

പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി. പരിക്കേറ്റവരെ പ്രധാനമന്ത്രിയെ അനുഗമിച്ച ആംബുലന്‍സിലും മോട്ടോര്‍ ബൈക്കുകളിലും ആശുപത്രിയിലെത്തിച്ചു.

പന്തല്‍ തകരുന്നതു കണ്ട മോദി പ്രസംഗം നിര്‍ത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. തൂണുകളില്‍ കയറിയവര്‍ ഇറങ്ങണമെന്നും ആരും ഓടരുതെന്നും അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന എസ്പിജി കമാന്‍ഡോകള്‍ക്കു രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ദേശം നല്‍കി.

മോദിയുടെ അംഗരക്ഷകരും പഴ്‌സണല്‍ സ്റ്റാഫും ഡോക്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരിക്കേറ്റവരെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

<img class=”aligncenter size-full wp-image-212434″ src=”http://www.evartha.in/wp-content/uploads/2018/07/Modi_hospital.jpeg” alt=”” width=”647″ height=”363″ /