സംസ്ഥാനത്ത് നാളെ ഹർത്താൽ ഇല്ല; ഹർത്താൽ പിന്‍വലിച്ചതായി എസ്ഡിപിഐ

single-img
16 July 2018

എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചതായാണ് എസ്ഡിപിഐ നേതൃത്വം അറിയിച്ചത്.

എന്നാൽ പൊലീസ് വേട്ടയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹർത്താലാണെന്ന് നേരത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.