50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുള്ള ഇന്ത്യ ‘ഹിന്ദുമുസ്‌ലിം’ കളി കളിക്കുന്നു; വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

single-img
16 July 2018

50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍ 135 കോടിജനസംഖ്യയുള്ള ഇന്ത്യ ‘ഹിന്ദുമുസ്‌ലിം’ കളി കളിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ‘സോച് ബദലോ ദേശ് ബദലേഗാ’ (നിങ്ങളുടെ ചിന്തകള്‍ മാറ്റൂ, രാജ്യം മാറും) എന്ന ഹാഷ്ടാഗിലാണ് ഹര്‍ഭജന്റെ ട്വീറ്റ്. ഇന്ത്യയുടെ നിലവിലെ അവസ്ഥയെ പരിഹസിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.

ഇന്നലത്തെ ഫൈനലില്‍ ക്രൊയേഷ്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 4-2ന് ഫ്രാന്‍സിനോട് പരാജയപ്പെടുകയായിരുന്നു. 1991ല്‍ രൂപീകരിച്ച ക്രൊയേഷ്യ 1998ലാണ് ആദ്യം ലോകകപ്പ് കളിച്ചത്. പ്രഥമലോകകപ്പില്‍ തന്നെ ക്രൊയേഷ്യ സെമിഫൈനലിലെത്തിയിരുന്നു. ഫ്രാന്‍സിനോട് തോറ്റാണ് അന്ന് ക്രൊയേഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായത്.