നിക്കുമായുള്ള ബന്ധം: മനസ് തുറന്ന് പ്രിയങ്ക

single-img
15 July 2018

പോപ് ഗായകനും നടനുമായ നിക്ക് ജോനാസുമായുള്ള ബന്ധത്തില്‍ മനസ്സ് തുറന്ന് നടി പ്രിയങ്കാ ചോപ്ര. തങ്ങളുടെ ബന്ധം അടുത്ത തലത്തിലേക്ക് കടന്നുവെന്ന് പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഇന്ത്യയിലേക്കുള്ള ഒരുമിച്ചുള്ള യാത്ര ഞങ്ങളുടെ ബന്ധം അടുത്തതലത്തിലേക്ക് എത്തിച്ചു.

നിക്ക് യാത്ര നന്നായി ആസ്വദിക്കുന്ന ആളാണ്. ഇന്ത്യയിലേക്കുള്ള യാത്ര നിക്കിന് ശരിക്കും ഇഷ്ടമായി’. പ്രിയങ്ക പറയുന്നു. പ്രിയങ്കയും നിക്കും പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവരെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ നിറഞ്ഞുകൊണ്ടേയിരുന്നു.

പ്രിയങ്ക അത് നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. മുംബൈയില്‍ ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹനിശ്ചയത്തിന് ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. വിവാഹമോതിരം കൈമാറിയെന്നും ഇരുവരുടേയും ചില ഫോട്ടോകള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.