ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ ഒരു വിവാഹാഭ്യര്‍ത്ഥന; വീഡിയോ വൈറല്‍

single-img
15 July 2018

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം നടക്കുന്നതിനിടെയാണ് ഗാലറിയില്‍ രസകരമായ ഒരു സംഭവം ഉണ്ടായത്. മത്സരം നടക്കുന്നതിനിടെ ഒരു യുവാവ് തന്റെ സമീപത്തിരുന്ന് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്ന പെണ്‍ സുഹൃത്തിനോട് പെട്ടെന്ന് വിവാഹഭ്യാര്‍ഥന നടത്തുകയായിരുന്നു.

ഒരു റിങ്ങെടുത്ത് അവള്‍ക്ക് മുമ്പിലിരുന്ന് തന്റെ പ്രണയം തുറന്നു പറഞ്ഞു. ഒരു നിമിഷം ആലോചിച്ചിരുന്ന യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. ചുറ്റിലുമുണ്ടായിരുന്നവര്‍ ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവം ടെലിവിഷന്‍ ക്യാമറയില്‍ പതിഞ്ഞതോടെ സമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങല്‍ വൈറലായികൊണ്ടിരിക്കുകയാണ്.