കിളിമണ്‍ജാരോ പര്‍വ്വതത്തിന് മുകളില്‍ ത്രിവര്‍ണ്ണ പതാകയുമായി തെലുങ്കാന സ്വദേശിയായ 19കാരന്‍

single-img
15 July 2018

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ടാന്‍സാരിയയിലെ കിളിമണ്‍ജാരോ പര്‍വതത്തിന് മുകളില്‍ ദേശീയ പതാക സ്ഥാപിച്ച തെലുങ്കാനക്കാരന്‍ പയ്യന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 18 മീറ്റര്‍ നീളമുള്ള ത്രിവര്‍ണ്ണ പതാകയുമേന്തി പര്‍വ്വതാരോഹണം നടത്തിയെന്ന റെക്കോര്‍ഡും നേടി ആംഗോത് തുക്കറാം എന്ന ഈ കൗമാരക്കാരന്‍.

വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നല്‍കുകയാണ് തന്റെ പര്‍വ്വതാരോഹണത്തിന് പിന്നിലെ ഉദ്ദേശ്യമെന്ന് തുക്കറാം പറയുന്നു. നിത്യവുമുണ്ടാകുന്ന വാഹനാപകടങ്ങള്‍ തന്നെ വല്ലാതെ അലട്ടുകയാണെന്നും ഇതേക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ഏറ്റവും ഉയരമുള്ള കൊടുമുടി കയറിയതെന്നും തുക്കറാം പറയുന്നു.