ഇടുക്കിയില്‍ പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാൻഡ് ചെയ്തു

single-img
15 July 2018

പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാൻഡ് ചെയ്തു. കുമളി ചേറ്റുപാറ സ്വദേശിനി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരേ ഇവർ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പതിനഞ്ച്‌ ദിവസത്തോളം പീരുമേടുള്ള വീട്ടിൽ ഇവർ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നുവെന്നും മനസ്സിലായി. തുടർന്നാണ് പീഡനക്കേസിൽ യുവതിയെ അറസ്റ്റ് ചെയതത്. ഇവർക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായെത്തിയത്.