കൈപ്പത്തിയ്ക്കുള്ളില്‍ ഒതുങ്ങുന്ന ഉപഗ്രഹം, കോഴിമുട്ടയുടെ ഭാരം, വിലയോ തുച്ഛം; കണ്ടുപിടിത്തത്തിന് പിന്നില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍

single-img
14 July 2018

ലോകത്തെ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ ഉപഗ്രഹം കണ്ടുപിടിച്ചത് ചെന്നൈയിലെ ഒരു സംഘം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഒരു കോഴിമുട്ടയുടെ ഭാരം മാത്രമുള്ള ഈ ഉപഗ്രഹത്തിന്റെ വില വെറും പതിനയ്യായിരം രൂപയാണ്. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ നാലുപേര്‍ ചേര്‍ന്നാണ് പരീക്ഷണാര്‍ത്ഥം ഉപഗ്രഹം കണ്ടുപിടിച്ചത്.

‘ജെയ്ഹിന്ദ് 1 എസ് ‘ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന് കാലാവസ്ഥാ വ്യതിയാനങ്ങള്‍ വളരെ വേഗം മുന്‍കൂട്ടി അറിയാനാകുമെന്ന് ഇവര്‍ പറയുന്നു. നാല് സെന്റീമീറ്റര്‍ വലിപ്പമുള്ള ക്യൂബിന്റെ ആകൃതിയിലാണ് ഉപഗ്രഹം. ഓഗസ്റ്റിലാണ് ഇതിന്റെ വിക്ഷേപണം.

ബലൂണ്‍ പോലുള്ള പേടകത്തിനുള്ളിലാണ് ജയ്ഹിന്ദ് വിക്ഷേപണം നടത്തുക. കാലാവസ്ഥയുട 20 വ്യതിയാനങ്ങള്‍ ഉപഗ്രഹം പിടിച്ചെടുക്കും. സെക്കന്റില്‍ നാല് വ്യതിയാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാകും. ജയ്ഹിന്ദിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള എസ്ഡി കാര്‍ഡാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. 40 അടി ഉയരത്തില്‍ ഇത് പരീക്ഷണം നടത്തി വിജയിച്ചിരുന്നു.