‘സെക്‌സി ദുര്‍ഗ’ നായികയുടെ കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റില്‍; വിവാദങ്ങളോട് രാജശ്രീ പ്രതികരിക്കുന്നു

single-img
14 July 2018

മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ ചൂടന്‍ നായിക എന്ന രീതിയില്‍ വാട്‌സ്ആപ്പിലും പോണ്‍സൈറ്റുകളിലും ക്ലിപ്പുകള്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി മലയാളികളുടെ സെക്‌സി ദുര്‍ഗ രാജശ്രീ ദേശ്പാണ്ഡെ. സേക്രഡ് ഗെയിംസിലെ പ്രണയരംഗങ്ങള്‍ ചോര്‍ന്ന് പോണ്‍സൈറ്റുകളില്‍ എത്തിയതോടെ മറ്റൊരു കണ്ണോടെയാണ് ആളുകള്‍ തന്നെ കാണുന്നതെന്ന് രാജശ്രീ പറഞ്ഞു.

ഒരു പോണ്‍താരത്തെപോലെയാണ് ആളുകള്‍ എന്നെ പരിചരിക്കുന്നത്. മോശം സന്ദേശങ്ങളും സെക്‌സിന് ക്ഷണിച്ചു കൊണ്ടുളള ക്ഷണവും ചൂടന്‍ സന്ദേശങ്ങളുമെല്ലാം അതില്‍പ്പെടും. സേക്രഡ്‌ഗെയിംസില്‍ ആ സീനുകള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്‌ലെസ് ആകുക ശ്രമകരമായിരുന്നു.

എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപില്‍ അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാന്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നില്‍ വന്നപ്പോള്‍ എനിക്ക് സങ്കോചം തോന്നിയില്ല. സിനിമ എന്റെ ഫാഷനാണ്.

സേക്രഡ് ഗെയിംസില്‍ പരിശുദ്ധമായ പ്രണയമുളള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ ടോപ്‌ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോള്‍ ഞാന്‍ അതിനു തയ്യാറായി.

‘സുഭദ്ര എന്ന എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നില്‍ നഗ്‌നയാവുകയാണ്. ആദ്യം വെറുപ്പായിരുന്നു. പിന്നീട് അയാളോടുള്ള വെറുപ്പ് സ്‌നേഹമായി മാറുന്നു’. ‘ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നല്‍കുന്നത്. നിന്നില്‍ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു.’