മലാല തന്റെ 21 ആം പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ

single-img
14 July 2018

പാകിസ്ഥാനിലെ ആക്ടിവിസ്റ്റ് മലാല യൂസഫ് സായി തന്റെ 21 ആം പിറന്നാള്‍ ബ്രസീലിലാണ് ഇത്തവണ ആഘോഷിച്ചത്. അവിടെ സ്‌കൂളില്‍ പോകാനും പഠിക്കാനും കഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു മലാലയുടെ പിറന്നാള്‍ ആഘോഷം. ‘ഓരോ പിറന്നാളിനും വിവിധയിടങ്ങളില്‍ വിദ്യാഭ്യാസം നേടാനാകാതെ വലയുന്ന പെണ്‍കുട്ടികള സന്ദര്‍ശിക്കാന്‍ പോകാറുണ്ട്.’ മലാല പറയുന്നു.

വടക്കന്‍ ബ്രസീലിലെ ടുപ്പിനാംബ ഗോത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ഇതുവരെ വിദ്യാഭ്യാസം നേടിയിട്ടില്ല. അവരോടൊപ്പം ചെലവഴിച്ച് വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും മലാല ബോധവത്ക്കരണം നടത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മലാല തന്റെ ദൗത്യത്തിന്റെ ഭാഗമായി സാല്‍വഡോറിലെത്തിയിരുന്നു. ‘ഇവിടെ പഠിക്കാനാകാത്ത 15 ലക്ഷത്തോളം പെണ്‍കുട്ടികളുണ്ട്. ഈ ദുരവസ്ഥ ലോകത്തോട് വിളിച്ചുപറയണം.’ മലാല ട്വീറ്റ് ചെയ്തു. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടി 15 ആം വയസ്സില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മലാലയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ലോകം ഉറ്റുനോക്കുകയാണ്. 17 ആം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മലാല അര്‍ഹയായി.