ശിരോവസ്ത്രധാരിയായ പെണ്‍കുട്ടിയുടെ ‘ഫുട്‌ബോള്‍ മാജിക്’; വീഡിയോ വൈറല്‍

single-img
14 July 2018

ഫുട്‌ബോള്‍ കൊണ്ട് പുതിയ ട്രിക്കുകള്‍ കാണിക്കുന്ന ശിരോവസ്ത്രധാരിയായ പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. മലേഷ്യന്‍ സ്വദേശിനിയായ ഖൈറുന്നിസ വാഹുദി എന്ന 18 കാരിയാണ് അദ്ഭുതപ്പെടുത്തുന്ന ഫുട്‌ബോള്‍ ക്വിക്കുകള്‍ കാണിക്കുന്നത്.

തലയിലെ സ്‌കാര്‍ഫ് ഫുട്‌ബോള്‍ കളിക്കാന്‍ തനിക്ക് ഒരു തടസ്സമേയല്ല എന്നാണ് ഖൈറുന്നിസ പറയുന്നത്. നിരവധി പേരാണ് ഈ പെണ്‍കുട്ടിയെ അഭിന്ദിച്ചുകൊണ്ട് വീഡിയോ പങ്കുവയ്കുന്നത്. പലരും ഇവള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. നല്ലൊരു ഫുട്‌ബോള്‍ താരമായി മാറട്ടെ എന്നും ആശംസിക്കുന്നു. മലേഷ്യയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമാണ് ഫുട്‌ബോള്‍.