2019ലെ തിരഞ്ഞെടുപ്പിനു മുന്‍പ് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അമിത് ഷാ

single-img
14 July 2018

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മാണം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് രാമക്ഷേത്രം നിര്‍മാണത്തെ കുറിച്ച് അമിത് ഷാ സൂചന നല്‍കിയത്.

2019ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു അദ്ദേഹം യോഗത്തില്‍ പറഞ്ഞതായി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാലാ ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ വെള്ളിയാഴ്ച ഹൈദരാബാദിലെത്തിയത്. തെരഞ്ഞെടുപ്പ് നേരത്തെ ആക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത് സംബന്ധിച്ച് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.