25 കുട്ടികളുടെ പോറ്റമ്മ; ഐഎഎസ് ഓഫീസറുടെ ഭാര്യ ശരിക്കും മാതൃക തന്നെ

single-img
13 July 2018

സ്വന്തം കുട്ടികളെപ്പോലെയാണ് 25 ഓളം കുട്ടികളെ ഒരു ഐഎഎസ് ഓഫീസറുടെ ഭാര്യ സംരക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ജിതേന്ദ്രകുമാര്‍ ഐഎഎസ്സിന്റെ വീട്ടില്‍ തന്നെയാണ് ഈ കുട്ടികളെ ഭാര്യ സീമ ഗുപ്ത പരിപാലിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുകയും ആഹാരം നല്‍കുകയും മുതല്‍ അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും സീമാ ഗുപ്തയാണ്.

കുട്ടികള്‍ക്ക് അധ്യാപികയോ രക്ഷകര്‍ത്താവോ അല്ല, പെറ്റമ്മ തന്നെയാണ് സീമ. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആഡംബര വീടാണ് ജിതേന്ദ്രകുമാറിന്റേത്. ഇവിടെയാണ് സുഖസൗകര്യങ്ങളോടെ കുട്ടികളെ സംരക്ഷിക്കുന്നത്. ജിതേന്ദ്രകുമാറിന്റെ പ്രോത്സാഹനവും ഭാര്യയ്ക്കുണ്ട്.

കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുന്നതിനും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സീമ ഭര്‍ത്താവിന്റെ സഹായവും തേടാറുണ്ട്. സിവില്‍ സര്‍വീസ്സിന്റെ അധികാരത്തില്‍ മതിമറന്ന് ജീവിക്കുന്ന മറ്റുള്ളവര്‍ സീമാ ഗുപ്തയെ കണ്ട് പഠിക്കട്ടെ.