നിറവയറുമായി സാനിയ മിര്‍സ: പുതിയ ചിത്രങ്ങള്‍

single-img
13 July 2018

നിറവയറുമായി നില്‍ക്കുന്ന ടെന്നിസ് താരം സാനിയാ മിര്‍സുടെ പുതിയ ചിത്രങ്ങള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു. ജസ്റ്റ് ഫോര്‍ വുമണ്‍ മാസികയുടെ കവര്‍ ചിത്രത്തിന് വേണ്ടി പോസ് ചെയ്ത ഫോട്ടോകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും പ്രത്യേക ലാളനയിലാണ് താനിപ്പോഴെന്ന് സാനിയ പറഞ്ഞു.

കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും അതിന്റെ ആകാംഷയെക്കുറിച്ചും സാനിയ മനസ് തുറക്കുന്നുണ്ട്. ഗര്‍ഭിണി ആയതിനാല്‍ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്. അതിന്റെ സന്തോഷം വേറെയാണെന്നും സാനിയ പറയുന്നു. തന്നെ കാണാനായി ഭര്‍ത്താവിന് എപ്പോഴും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്നും പരിശീലനത്തിന് അദ്ദേഹത്തിന് വേണ്ടത്ര സമയം കിട്ടുന്നില്ലെന്നും സാനിയ പരിഭവിക്കുന്നു. എന്തായാലും പ്രിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുന്നതാണ്.