ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കിയ ഹൈക്കമാന്‍ഡ് തീരുമാനം ഫലം കണ്ടു; കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍

single-img
13 July 2018

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കിരണ്‍കുമാര്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് നീക്കത്തിനു ചുക്കാന്‍ പിടിച്ചത്. രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍, പാര്‍ട്ടിയില്‍ തിരികെയെത്തിക്കേണ്ട നേതാക്കളുടെ പട്ടിക ഉമ്മന്‍ ചാണ്ടി കൈമാറിയിരുന്നു. പട്ടികയില്‍ ഒന്നാമനായിരുന്നു റെഡ്ഡി.