‘എനിക്കൊരു പ്രണയമുണ്ട്, ഒരിക്കലും പിന്മാറില്ലെന്ന് നീനു പറഞ്ഞിരുന്നു; അല്ലാതെ നീനുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല’; നീനുവിന് മാനസിക രോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി ഡോക്ടര്‍

single-img
13 July 2018

കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിന്റെ ഭാര്യ നീനുവിന് മാനസികപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നീനുവിന് മനോരോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയത്.

നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ സാധാരണ കൗണ്‍സലിങ് മാത്രമാണ് നല്‍കിയതെന്നും മാനസികമായി നീനുവിന് തകരാറൊന്നുമില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അതില്‍നിന്ന് പിന്മാറില്ലെന്നും നീനു പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി.