‘സംവിധായകന്‍ എന്നോട് അഡ്ജസ്റ്റ് ചെയ്യാനാവശ്യപ്പെട്ടു’; നടിമാര്‍ക്ക് പിന്നാലെ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് മലയാളത്തിലെ യുവനടനും

single-img
13 July 2018

കൊച്ചി: സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സംവിധായകരടക്കമുള്ളവരോട് വഴങ്ങാന്‍ പുരുഷന്‍മാരും നിര്‍ബന്ധിതരാകുന്നുവെന്ന് വെളിപ്പെടുത്തി യുവനടന്‍ നവജിത് നാരായണന്‍. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയുന്നതിനിടെയാണ് സമാന അനുഭവം പങ്കുവച്ച് ഒരു നടന്‍ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം സംവിധായകനില്‍നിന്ന് താന്‍ നേരിട്ട അനുഭവമാണ് നവജിത് പങ്കുവച്ചത്. മൂന്ന് വര്‍ഷത്തോളമായി പരിചയമുള്ള സംവിധായകന്റെ അടുത്ത് അവസരം തേടി ചെന്ന തന്നോട് വേഷം നല്‍കിയാല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ് ചോദിച്ചതെന്നു നവജിത്ത് തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

നവജിത്തിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

ഒരു തുറന്നെഴുത്താണിത്
ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന
ഒരാളെയും വേദനിപ്പിക്കാനല്ല
സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു.
എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു
പരിധിയില്‍ കൂടുതല്‍
ചര്‍ച്ച ചെയ്യുന്നില്ല ?
ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്
മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാന്‍ പോയി
കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്‌ലാറ്റിലോട്ട്
കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു
പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി
ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട്
Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്
എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്
ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്
അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു
നിനക്കൊരു charetcr തന്നാല്‍ എനിക്കെന്താ ലാഭം എന്ന്
ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളില്‍
താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു കേട്ടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികള്‍ക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത്..
ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. ഇനിയും സംഭവിക്കാം
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു…