ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ ലൈവില്‍ ഉമ്മ വയ്ക്കുന്ന സ്ത്രീകള്‍

single-img
13 July 2018

https://twitter.com/HighburyHound/status/1017336599267500032

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ രണ്ട് സ്ത്രീകള്‍ ഓടിവന്ന് മാധ്യമപ്രവര്‍ത്തകനെ ഉമ്മവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ദക്ഷിണ കൊറിയയിലെ മാധ്യമപ്രവര്‍ത്തകനെയാണ് രണ്ട് റഷ്യന്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ ആവേശത്തില്‍ ഉമ്മ വയ്ക്കുന്നത്.

ദക്ഷിണ കൊറിയന്‍ ചാനലായ എംബിഎന്നിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ അതുവഴി നടന്നുവന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി റിപ്പോര്‍ട്ടറെ ഉമ്മവച്ചു. ചെറുതായൊന്ന് ഞെട്ടിയ മാധ്യമപ്രവര്‍ത്തകന്‍ അത് കാര്യമാക്കാതെ വീണ്ടും ലൈവ് റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു.

തൊട്ടടുത്ത നിമിഷം റഷ്യന്‍ പതാകയുമേന്തി വന്ന മറ്റൊരു പെണ്‍കുട്ടിയും ഇയാളുടെ അടുത്തേക്ക് വന്ന് ഉമ്മ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ രണ്ടാം തവണ റിപ്പോര്‍ട്ടര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. രസകരമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ, പുരുഷന്മാരായ ഫുട്‌ബോള്‍ ആരാധകര്‍ ആലിംഗനം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്ന നിരവധി വാര്‍ത്തകളാണ് ഇതിനോടകം റഷ്യയില്‍ നിന്ന് വന്നിട്ടുള്ളത്.