മോശമായി പെരുമാറിയ ആരാധകരോട് കത്രീന കയ്ഫിന്റെ പ്രതികരണം: വീഡിയോ കാണാം

single-img
13 July 2018

കാനഡയിലെ വാന്‍കോറില്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കത്രീനയ്ക്ക് ആരാധകരില്‍ നിന്ന് പരിഹാസം നേരിടേണ്ടി വന്നത്. ഒരു ഫോട്ടോ എടുക്കണമെന്ന് ആരാധിക ആവശ്യപ്പെട്ടപ്പോള്‍ അത് അവഗണിച്ചു മുന്നോട്ടു പോയ കത്രീനയെ ആരാധകര്‍ കളിയാക്കുകയായിരുന്നു.

ഞങ്ങള്‍ക്ക് നിങ്ങളുടെയൊപ്പം ഫോട്ടോ എടുക്കേണ്ട ആവശ്യമില്ലെന്ന് ചില പെണ്‍കുട്ടികള്‍ വിളിച്ചുപറഞ്ഞു. ‘ഞങ്ങള്‍ സല്‍മാന്‍ ഖാനെയാണ് കാത്തിരിക്കുന്നത്. സല്‍മാനെ മാത്രം കണ്ടാല്‍ മതി. നിങ്ങളെ കാണേണ്ട’ പെണ്‍കുട്ടികള്‍ കളിയാക്കി. ‘നിങ്ങള്‍ ഇങ്ങനെ പെരുമാറരുത്.

ഞാന്‍ ക്ഷീണിതയാണ്. വളരെ ദൈര്‍ഘ്യമുള്ള ഒരു ഷോയില്‍ പങ്കെടുത്തിട്ടാണ് വരുന്നത്’. കത്രീന പ്രതികരിച്ചു. താങ്കള്‍ ഒരു ഫിലിം സ്റ്റാര്‍ ആണെന്നും മാന്യമായാണ് പെരുമാറേണ്ടതെന്നും ആരാധകര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ഒടുവില്‍ കത്രീനയുടെ സെക്യൂരിറ്റി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന കത്രീന അവിടെയുണ്ടായിരുന്ന മറ്റുചില ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്. സല്‍മാന്‍ ഖാന്റെ ഡാ ബാംഗ് സിനിമയുടെ ഭാഗമായാണ് കത്രീന ഉള്‍പ്പെടെയുള്ള താരങ്ങള്‍ കാനഡയിലെത്തിയത്.

https://www.youtube.com/watch?v=Y0G28Nyr8YM