‘ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍’ ഇനി ഇക്കാര്യം കൂടി ശ്രദ്ധിക്കുക: പുതിയ നിര്‍ദ്ദേശവുമായി ആര്‍ബിഐ

single-img
13 July 2018

ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശംനല്‍കി. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം.