66 വര്‍ഷം വളര്‍ത്തിയ ‘ഗിന്നസ് റെക്കോഡ്’ നഖം മുറിച്ചു; ശ്രീധര്‍ ചില്ലാലിന്റെ കയ്യുടെ ചലനശേഷി നഷ്ടമായി

single-img
13 July 2018

https://www.youtube.com/watch?time_continue=305&v=gwoYzpesr4c

ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമ 66 വര്‍ഷത്തിന് ശേഷം നഖം മുറിച്ചു. ഇന്ത്യക്കാരന്‍ ശ്രീധര്‍ ചില്ലാലാണ് നഖം മുറിച്ചത്. പുനെ സ്വദേശിയായ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ പോയാണ് നഖം മുറിച്ചത്. 66 വര്‍ഷം പരിപാലിച്ചശേഷം 82ാം വയസിലെത്തിയപ്പോഴാണ് 9.1 മീറ്റര്‍ നീളമുള്ള ‘റെക്കോഡിട്ട നഖം’ അദ്ദേഹം മുറിച്ചുമാറ്റിയത്.

ഇത്രയും നാളത്തെ ജീവിതത്തിനു സ്വാതന്ത്ര്യം ലഭിച്ചല്ലോ എന്നാശ്വസിച്ചപ്പോള്‍ ശ്രീധറിന് നഷ്ടമായത് ഇടതുകയ്യുടെ ചലനശേഷിയാണ്. വര്‍ഷങ്ങളോളം നഖം നീട്ടിയതും അതിന്റെ ഭാരവും മൂലമാണ് ഇടതുകൈയ്ക്ക് സ്ഥിരമായ വൈകല്യം ബാധിച്ചത്.

നഖം വെട്ടിയ ശേഷമാണ് കൈയുടെ ചലനശേഷി നഷ്ടമായത് അറിയുന്നത്. കൈമടക്കാനോ വിരലുകള്‍ അനക്കാനോ കൈ ഉപയോഗപ്പെടുത്താനോ കഴിയാതെ വന്നതാണ് കൈയ്യുടെ ചലനശേഷി നഷ്ടപ്പെടുത്തിയത്. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളുമായി സാധാരണ ജീവിതം നയിച്ചിരുന്ന ശ്രീധറിനു പ്രായമേറിയതോടെ ഉറങ്ങാന്‍ പോലും കഴിയാത്ത വിധം നഖങ്ങള്‍ തടസ്സമായി.

ഒരു കാറ്റടിച്ചാല്‍ പോലും ഉറക്കമുണരുന്ന അവസ്ഥ. 1952നു ശേഷം ഇടതുകയ്യിലെ നഖങ്ങള്‍ വെട്ടിയിട്ടില്ല. വിദ്യാര്‍ഥിയായിരിക്കെ, സ്‌കൂള്‍ അധ്യാപകന്റെ നീണ്ട നഖം അബദ്ധത്തില്‍ ഒടിച്ചതിന് അദ്ദേഹം ശാസിച്ചതാണു കാരണം. 31 അടി നീളമുണ്ടായിരുന്നു വെട്ടിയെടുത്ത നഖത്തിന്. ഇത് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സകലചെലവും വഹിച്ച് ചില്ലാലിനെ ന്യൂയോര്‍ക്കിലെത്തിച്ച് മ്യൂസിയം അധികൃതര്‍ നഖം മുറിക്കല്‍ ആഘോഷമാക്കുകയും ചെയ്തു. 1952 മുതലാണ് ചില്ലാല്‍ തന്റെ ഇടതുകൈയിലെ നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്. അതു വളര്‍ന്ന് ചില്ലാലിനെ ലോകത്തിലെ ഏറ്റവും വലിയ നഖത്തിന് ഉടമയാക്കി. 2016 ലാണ് നീളമുള്ള നഖത്തിന്റെ പേരില്‍ ചില്ലാല്‍ ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്.