അഭിമന്യു വധം: യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല

single-img
13 July 2018

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മേല്‍ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം) ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ പിടികൂടിയ ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച കേസില്‍ പൊലീസിനു മേല്‍ ഒരു വിധത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്നും ഡി.ജി.പി പറഞ്ഞു. ബിഷപ്പ് ഒളിവില്‍ പോകാതിരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും. അക്കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.