ഹൊ ! സമ്മതിക്കണം; 2 വയസ്സുകാരിയുടെ ഓര്‍മ്മശക്തി: ഈ കുരുന്നിനെ തേടിയെത്തിയത് ലോക റെക്കോര്‍ഡാണ്

single-img
13 July 2018

രണ്ട് വയസ്സേയുള്ളൂ, എന്നാലെന്താ, ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മനപാഠം. ഡല്‍ഹി സ്വദേശിയായ മീത് അമര്യ ഗുലാത്തി നിമിഷനേരം കൊണ്ടാണ് മുഴുവന്‍ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും പറയുന്നത്. യാതൊരു തെറ്റോ സംശയമോ കുട്ടിക്ക് ഇല്ല.

ഏറ്റവും ചെറിയ പ്രായത്തില്‍ വളരെ വേഗം ഇന്ത്യയുടെ മുഴവന്‍ സംസ്ഥാനങ്ങളുടേയും പേര് പറയുന്ന ഇന്ത്യാക്കാരി എന്ന ലോക റെക്കോര്‍ഡാണ് ഈ കുരുന്നിനെ തേടിയെത്തിയത്. അമര്യയുടെ അമ്മ ഉര്‍വശി ഗുലാത്തി മകള്‍ക്ക് ഏഴുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ സംസ്ഥാനങ്ങളുടെ പേര് പഠിപ്പിച്ചിരുന്നു.

രണ്ട് വയസ്സായപ്പോഴേക്കും അവള്‍ക്ക് എല്ലാം കാണാപാഠം. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മകളുടെ ഓര്‍മ്മശക്തി അപാരമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡല്‍ഹിക്ക് അകത്തും പുറത്തുമുള്ള നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി.