മോഷണത്തിന് മുമ്പ് സി.സി.ടി.വി കാമറയ്ക്കു മുന്നില്‍ ഡാന്‍സ് ചെയ്യുന്ന കള്ളന്‍: വീഡിയോ വൈറല്‍

single-img
12 July 2018

ഡല്‍ഹിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അടുത്തടുത്ത് കടകളുള്ള സ്ഥലത്ത് കവര്‍ച്ചക്കെത്തിയ സംഘത്തിലെ മോഷ്ടാവാണ് സി.സി.ടി.വി കാമറ കണ്ടതോടെ തന്റെ നടനവൈഭവം പുറത്തെടുത്തത്. ഏതാനും സെക്കന്റുകള്‍ നീളുന്ന മനോഹരമായ ചുവടുകള്‍ക്കു ശേഷം തുണി കൊണ്ട് മുഖം മറച്ച് മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം ഇയാള്‍ കാമറക്ക് സമീപമുള്ള കടയുടെ ഷട്ടര്‍ പൊളിക്കാന്‍ തയാറെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മോഷ്ടാക്കള്‍ ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല.