‘2019ലെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്ത് പുതിയ ഭരണഘടന നിലവില്‍ വരും; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും’

single-img
12 July 2018

തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനായി മാറ്റുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്ത് പുതിയ ഭരണഘടന നിലവില്‍ വരും. അതിലൂടെ അവര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുമെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും പോരാട്ടം നടത്തി നമുക്ക് സ്വാതന്ത്ര്യം നേടി തന്നത് അങ്ങനെ ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു ഇന്ത്യ അല്ല നമുക്ക് ആവശ്യമെന്നും തരൂര്‍ പറഞ്ഞു.