ഗുഹയിലെ ഇരുട്ടിലൂടെ കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തി; രക്ഷാപ്രവര്‍ത്തന വീഡിയോ കാണാം

single-img
12 July 2018

ปฏิบัติการที่โลกต้องจดจำThe operation the world never forgets.18 วัน ที่ผู้คนทั้งโลกรวมใจมาอยู่ด้วยกัน รวมพลังช่วยกันพานักฟุตบอลทีมหมูป่าอะคาเดมี 12 คนและโค้ช กลับบ้านและเราจะจดจำความเสียสละ ความงดงามในจิตใจของเรือโทสมาน กุนัน ตลอดไป“ภารกิจไม่สำเร็จ ไม่พบเราไม่เลิก”Hooyah Hooyah Hooyah

Posted by Thai NavySEAL on Wednesday, July 11, 2018

തായ് ഗുഹയിലെ ഇരുട്ടില്‍ പതിനെട്ട് ദിവസം കഴിച്ച് കൂട്ടിയതിന് ശേഷം പുറത്തേക്ക് വരുമ്പോള്‍ ഭൂരിഭാഗം കുട്ടികളും നല്ല ഉറക്കമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചിലരുടെ കൈവിരലുകള്‍ അസാധാരണമാംവിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്രയെന്ന് രക്ഷാപ്രവര്‍ത്തകരിലെ തായ് നേവി സീല്‍ അംഗം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച ആരംഭിച്ചു ചൊവ്വാഴ്ച അവസാനിച്ച രക്ഷാദൗത്യത്തിനിടെ സംഭവിച്ച കാര്യങ്ങളെല്ലാം ഇതുവരെ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 12 കുട്ടികളും കോച്ചുമായി ഡൈവര്‍മാര്‍ വരുമ്പോള്‍ വഴിനീളെ ഓരോ പോയിന്റിലും ഡോക്ടര്‍മാരെ നിര്‍ത്തിയിരുന്നു.

കുട്ടികളുടെ ആരോഗ്യനിലയും നാഡീസ്പന്ദനവും ഉള്‍പ്പെടെ പരിശോധിച്ച് ഉറപ്പാക്കിയായിരുന്നു മുന്നോട്ടുള്ള യാത്രയെന്നും കമാന്‍ഡര്‍ ചയ്‌യാനന്ദ പീരനറോങ് പറഞ്ഞു. യാത്രയ്ക്കിടെ കുട്ടികളെ ഓരോരുത്തരെയും സ്‌ട്രെച്ചറില്‍ ‘പൊതിഞ്ഞ’ നിലയിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും തായ് നേവി സീല്‍ പുറത്തുവിട്ടു.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മഴ പെയ്തിരുന്നതിനാല്‍ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തന്നെയായിരുന്നു. ഇതിനൊപ്പം ഇരുട്ടും കൂടിയായപ്പോള്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകുകയായിരുന്നു. ചില സ്ഥലങ്ങള്‍ വളരെ ഇടുങ്ങിയതായിരുന്നു.

പാറക്കൂട്ടങ്ങള്‍ നിറഞ്ഞതുമായിരുന്നു. നീന്തിയും നിരങ്ങിയും നാല് കിലോമീറ്ററാണ് കുട്ടികളുമായി ഡൈവര്‍മാര്‍ പിന്നിട്ടത്. ഇവരെ പുറത്തേക്കുള്ള വഴികാട്ടിയത് ഗുഹാമുഖത്തേക്ക് വലിച്ചുകെട്ടിയിരുന്ന കേബിളായിരുന്നു. പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ചിലര്‍ അബോധാവസ്ഥയിലായിരുന്നു.

എന്നാല്‍, കുട്ടികള്‍ പേടിക്കാതിരിക്കാന്‍ ഉറക്കി കിടത്തിയാണ് കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. രക്ഷപെടുത്തിയ 12 കുട്ടികളെയും കോച്ചിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകര്‍ച്ച വ്യാധികളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടോയെന്ന് അറിയുന്നതിനാണ് ഇവരെ ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 നാണ് തായ്‌ലന്‍ഡിലെ ‘വൈല്‍ഡ് ബോര്‍’ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയില്‍പ്പെട്ടത്.