വിഷപ്പാമ്പിനെ കയ്യിലെടുത്ത് കറക്കുന്ന പ്രതിപക്ഷനേതാവ്: വീഡിയോ കാണാം

single-img
12 July 2018

"' ખડ શીતળો "'આજે "સાપ" પણસરનામું ભૂલ્યો.,"એરૂ" પકડતા ય આવડે હો ભાઈ.!

Posted by Paresh Dhanani on Tuesday, July 10, 2018

ഗുജറാത്തിലെ പ്രതിപക്ഷനേതാവ് പാമ്പിന്റെ വാലില്‍ പിടിച്ച് അനായാസമായി കറക്കുന്ന വീഡിയോ വൈറലാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയ്ക്കാണ് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലാത്തത്.

തന്റെ ഔദ്യോഗിക വസതിയില്‍ മുറ്റത്ത് വന്ന പാമ്പിനെ കറക്കിയെടുക്കുന്ന വീഡിയോ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ പകര്‍ത്തിയെടുത്തു. ട്വിറ്ററിലൂടെ വീഡിയോ വൈറലാകുകയാണ്. ‘വഴി തെറ്റിയാണ് ഈ പാമ്പ് വീട്ടിലെത്തിയത്.

പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയാം.’ പരേഷ് ധനാനി ട്വിറ്ററില്‍ കുറിച്ചു. ഫോട്ടോ ഷൂട്ടിന് ശേഷം പാമ്പിനെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്.