സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 2.34 ലക്ഷം പ്രവാസികള്‍ക്ക്

single-img
12 July 2018

സൗദിയില്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 2.34 ലക്ഷം വിദേശികള്‍ക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം 2017 അവസാന പാദം 1.042 കോടി വിദേശ ജോലിക്കാരാണ് സൗദിയില്‍ ഉണ്ടായിരുന്നത്.

ഈ വര്‍ഷം ആദ്യ പാദം അവസാനിച്ചപ്പോള്‍ അത് 1.018 കോടിയായി കുറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്തിരുന്ന വിദേശികളാണ് തൊഴില്‍ രഹിതരായത്. ദിവസേന 266 വിദേശ വനിതകള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ആഴ്ചയില്‍ 1859, മാസത്തില്‍ 7966 എന്നിങ്ങനെ വിദേശ വനിതകള്‍ ജോലി നഷ്ടപ്പെട്ട് തൊഴില്‍ വിപണിയില്‍നിന്ന് പുറത്തേക്ക് പോകുന്നു.

ഇതേസമയം ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ എണ്ണം 1.33 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പതിനഞ്ചു മാസത്തെ മൊത്തം കണക്കെടുത്താല്‍ ഏഴു ലക്ഷത്തിലേറെ വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.