റൊണാള്‍ഡോയ്ക്ക് വികാരാര്‍ദ്രമായ യാത്രയയപ്പ്

single-img
12 July 2018

റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറുന്ന പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. 9 വര്‍ഷം തങ്ങളുടെ കരുത്തായിരുന്ന സൂപ്പര്‍ ഹീറോയോടുള്ള ആദരമായിരുന്നു വെബ്‌സൈറ്റ് പുറത്ത് വിട്ട വീഡിയോ.

സ്‌പെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കഴിഞ്ഞദിവസമാണ് റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. ‘പ്രിയ റൊണാള്‍ഡോ, റയല്‍ മാഡ്രിഡ് എല്ലാ കാലവും നിങ്ങളുടെ തറവാട് തന്നെയായിരിക്കും. അതേ, ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കായി തുടിക്കുന്നു.’ വെബ്‌സൈറ്റ് കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു.

റെയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ റെക്കോര്‍ഡായ 438 കളികളില്‍ നിന്ന് 451 ഗോളുകള്‍ നേടിയ താരം റൊണാള്‍ഡോ ആണ്. നാല് വര്‍ഷത്തേക്ക് 105 മില്ല്യണ്‍ യൂറോ പ്രതിഫലം വാങ്ങിയാണ് ഇറ്റാലിയന്‍ ക്ലബായ യുവാന്റസില്‍ ഈ 33 കാരന്‍ കളിക്കുന്നത്