കണ്ടുപഠിക്കൂ ഈ പെണ്‍കുട്ടികളെ…; ചെലവ് കുറഞ്ഞ നാപ്കിന്‍ ഉണ്ടാക്കി തെരുവിലെ സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്നു

single-img
12 July 2018

തെരുവിലെ സ്ത്രീകള്‍ക്കായി നാപ്കിന്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കുന്ന കൗമാരക്കാരികള്‍ മാതൃകയാകുന്നു. ചണ്ഡീഗഡ്ഡ് സ്വദേശികളായ ജാന്‍വി സിംഗും ലാവണ്യ ജെയിനുമാണ് പാഡ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. 15 ഉം 17 ഉം വയസ് പ്രായമുള്ള കുട്ടികള്‍ക്ക് അക്ഷയ് കുമാറിന്റെ പാഡ് മാന്‍ സിനിമയാണ് പ്രചോദനമായത്.

തെരുവുകളില്‍ കഴിയുന്ന നിര്‍ദ്ധനരും നിരക്ഷരരുമായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പാഡ് നിര്‍മ്മിച്ചുനല്‍കുന്നത്. ഇവിടെ സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ശുചീകരണത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്. ‘പാഡ് മാന്‍ സിനിമ കണ്ടപ്പോള്‍ ആദ്യം ആലോചിച്ചത് നാപ്കിന്‍ വാങ്ങി പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാമെന്നാണ്.

പിന്നീട് അതിന്റെ ചെലവ് താങ്ങാനാകില്ലെന്ന് ബോധ്യപ്പെട്ടു. അപ്പോഴാണ് പാഡുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഒടുവില്‍ അത് വിജയം കണ്ടു.’ ജാന്‍വി പറഞ്ഞു. കുട്ടികള്‍ ഉണ്ടാക്കുന്ന ഒരു നാപ്കിന്റെ വില ഒരു രൂപ മാത്രമാണ്. ഒരു പായ്ക്കറ്റിനുള്ളില്‍ 10 നാപ്കിനുകള്‍ ഉണ്ട്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി നാപ്കിനുകള്‍ കടലാസില്‍ പൊതിഞ്ഞാണ് ഇവര്‍ വിതരണം ചെയ്യുന്നത്