പറക്കുന്ന വിമാനത്തിന് തൊട്ടു താഴെ തലകുത്തി നില്‍ക്കുന്ന സ്ത്രീ: വിശ്വാസം വരുന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ കാണൂ

single-img
12 July 2018

ഭര്‍ത്താവിന്റെ തലയ്ക്ക് മീതെ ഒരു കൈയ്യും കുത്തി ബാലന്‍സ് ചെയ്താണ് ഈ പെണ്‍കുട്ടി തലകുത്തിനില്‍ക്കുന്നത്. വിമാനത്തിന്റെ ചക്രങ്ങള്‍ സ്ത്രീയുടെ തൊട്ടുമുകളിലാണ്. ചിത്രങ്ങള്‍ വൈറലായതോടെ ശ്വാസമടക്കിയാണ് ഏവരും കാണുന്നത്.

വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം താഴ്ന്നുപറക്കുമ്പോഴാണ് ഉക്രൈന്‍ സ്വദേശികളായ ദമ്പതിമാരുടെ ഈ കൈവിട്ട കളി. കരീബിയയിലെ സെന്റ് മാര്‍ട്ടിന്‍ ബീച്ചിലാണ് അഭ്യാസ പ്രകടനം നടന്നത്. പ്രിന്‍സസ് ജൂലിയാന വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം താഴ്ന്ന് പറക്കുകയായിരുന്നു.

ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടത്. പക്ഷേ, രൂക്ഷമായ വിമര്‍ശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിമാനത്തിന് തൊട്ടുകീഴില്‍ വേണോ ഈ തീക്കളി എന്നാണ് പലരും ചോദിക്കുന്നത്. യാത്രക്കാരായ നൂറോളം പേരുടെ ജീവനും സ്വന്തം ജീവനും യാതൊരു വിലയുമില്ലേ എന്നും ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ കായികാഭ്യാസം കൃത്യമായ അകലം പാലിച്ചിട്ടായിരുന്നുവെന്നും, വേണ്ട കരുതല്‍ എടുത്തിരുന്നുവെന്നും ദമ്പതിമാര്‍ വിശദീകരണം നല്‍കി.