National

മൊബൈല്‍ ചെവിയില്‍ തിരുകി ബൈക്ക് ഓടിക്കുന്ന എല്ലാവരും ഈ വീഡിയോ കാണണം: ഇനിയുണ്ടാകരുത് ഇങ്ങനെയൊരു ദുരന്തം

 

വാഹനം ഓടിക്കുമ്പോഴുള്ള മൊബൈലിലെ സംസാരം കവര്‍ന്നത് യുവാവിന്റെ ജീവന്‍. ഹൈദരാബാദിലാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ ഫോണ്‍ ചെവിയില്‍ വെച്ച് റോഡ് മറികടക്കവേയാണ് അപകടമുണ്ടായത്. ഓട്ടോയെ മറികടന്നു വന്ന വാഹനം മൊബൈലില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച യുവാവ് കണ്ടില്ല.

ഒരു നിമിഷത്തെ അശ്രദ്ധ അപകടത്തിലെത്തിച്ചു. ഉടനെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം തലയ്ക്കുണ്ടായ ആഘാതമാണ് മരണ കാരണം എന്നാണ് പൊലീസ് പറയുന്നത്.