ഷൊര്‍ണൂരില്‍ ചരക്കുതീവണ്ടി പാളംതെറ്റി; ട്രെയിനുകള്‍ വൈകിയേക്കും

single-img
11 July 2018

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളംതെറ്റി. കോഴിക്കോട് ഭാഗത്തേക്കുപോയ ട്രെയിനിന്റെ പിന്നിലെ നാലു ബോഗികളാണു പാളംതെറ്റിയത്. രാവിലെ എട്ടുമണിയോടെ ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാംനമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ലൈനില്‍ വച്ചാണ് അപകടം. ഇതോടെ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നതിനാണു സാധ്യത.