അയ്യോ… ഇത് ശ്രീശാന്തല്ലേ

single-img
11 July 2018

പുതിയ രൂപത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കണ്ട് ഞെട്ടിപ്പോയി ആരാധകര്‍. തന്റെ പുതിയ കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് ശ്രീശാന്തിന്റെ ഈ കിടിലന്‍ മേക്കോവര്‍. പരിശീലകനൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തില്‍ വില്ലന്റെ വേഷമാണ് ശ്രീശാന്തിന്. കെംപെ ഗൗഡ 2 എന്ന ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. ശങ്കര്‍ ഗൗഡ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോമല്‍ കുമാറാണ് നായകന്‍. വളരെയേറെ കഠിനാധ്വാനം ചെയ്താണ് ശ്രീശാന്ത് തന്റെ ശരീരം ഇത്തരത്തിലാക്കിയത്. ശ്രീശാന്തിന്റെ പുതിയ രൂപം കണ്ടിട്ട് പലതരം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം നിറഞ്ഞുകഴിഞ്ഞു.