ഇയാള്‍ മെസിയുടെ അച്ഛനായി വരുമെന്ന് സെവാഗ്: ഫ്രീ കിക്ക് വീഡിയോ

single-img
11 July 2018

മെസിയുടെ അച്ഛന്‍ എന്ന ഹാഷ് ടാഗോടെയാണ് സെവാഗ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും ക്രൊയേഷ്യയെയും മറന്നേക്കൂ. ഇതാണ് അയാള്‍ എന്ന തലക്കെട്ടോടെ മെസിയെ വെല്ലുന്ന ഫ്രീ കിക്ക് എടുക്കുന്ന ഒരാളുടെ വീഡിയോയാണ് സെവാഗ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഈ വീഡിയോക്ക് ഇതുവരെ 17800 ലൈക്ക് ലഭിച്ചിട്ടുണ്ട്. 2800 പേര്‍ ഇത് റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 73,600 പേരാണ് ലൈക്ക് ചെയ്തത്.