ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രൊഫസറുടെ തലയില്‍ കയറിയിരിക്കുന്ന പൂച്ച: വീഡിയോ രസകരം

single-img
11 July 2018

ഡച്ചു ടെലിവിഷനിലെ പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിക്കിടെയാണ് രസകരമായ സംഭവം. ലൈവില്‍ സംസാരിച്ചുകൊണ്ടിരുന്ന പ്രൊഫസറുടെ തലയില്‍ പെട്ടെന്ന് അവിടെയുണ്ടായിരുന്നു പൂച്ച കയറിയിരുന്നു. പ്രൊഫസറുടെ തോളില്‍ നിന്ന് തലയിലേക്ക് ചാടിക്കയറിയിരിക്കുന്ന പൂച്ചയുടെ വീഡിയോ ലൈവായി തന്നെ നാട്ടുകാര്‍ കണ്ട് രസിച്ചു.

ഡച്ചുകാരനായ പ്രൊഫസര്‍ ഡോ.താരഗള്‍സ്‌കി പോളണ്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് തന്റെ ഓഫീസിലിരുന്നാണ് ന്യൂസ് സ്റ്റുഡിയോയിലേക്ക് ലൈവായി സംസാരിച്ചത്. പരിപാടി തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള മേശപ്പുറത്ത് ഇരിക്കുകയായിരുന്ന പൂച്ച ഉടന്‍ അദ്ദേഹത്തിന്റെ തോളിലേക്ക് ചാടിക്കയറി. എന്നാല്‍ പൂച്ചയുടെ ഇടപെടല്‍ പ്രൊഫസറുടെ ലൈവ് അഭിമുഖത്തെ തടസപ്പെടുത്തുന്നതായി വീഡിയോയില്‍ കാണുന്നില്ല.