ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്
11 July 2018
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് അഭിനയ രംഗത്തേക്ക്. അംജദ് ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ഫത്വവയിലാണ് ഹസിന് അഭിനയിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് സിനിമയില്‍ ഹസീന് ജഹാന് അഭിനയിക്കുന്നത്.
‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന് പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഹസിന് ജഹാന് രംഗത്തെത്തിയത്.
പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.