സംഗീതം ഹറാമാണെന്ന് പറഞ്ഞ മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം

single-img
10 July 2018

മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട 'ലെ ഞാൻ' 😁😁 Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ 😂😂 വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ 😂😂NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും…. 😂😂😂😂😂

Posted by Seira Salim on Monday, July 9, 2018

തന്റെ പ്രസംഗങ്ങളിലൂടെ എന്നും വിവാദം വിളിച്ചു വരുത്താറുള്ള മതപണ്ഡിതനും പ്രഭാഷകനുമാണ് മുജാഹിദ് ബാലുശ്ശേരി. കഴിഞ്ഞ ദിവസവും തന്റെ ഒരു പ്രസംഗത്തിലൂടെ ഇയാള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയായിരുന്നു സൈറയുടെ മറുപടി.

‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാന്‍’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങള്‍ക്കിരിക്കട്ടെ, വൈകിയതില്‍ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമന്റിലുണ്ട്… ഇനിയും കേള്‍ക്കാത്തവര്‍ ഉണ്ടെങ്കില്‍ ഉപകാരപ്പെടും’ എന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തെരുവില്‍ ചെണ്ടകൊട്ടി പാടിയത് കൊണ്ട് ലോകത്തിതുവരെ ആരെയും നല്ലവന്‍മാരാക്കാന്‍ പറ്റിയിട്ടില്ലെന്നും എന്നാല്‍ തന്റെ പ്രസംഗത്തിലൂടെ അന്യമതസ്ഥരായ ആളുകള്‍ വരെ നേര്‍വഴിയിലേക്ക് വന്നിട്ടുണ്ടെന്നും മുജാഹിദ് ബാലുശേരി പറഞ്ഞിരുന്നു.